Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമവിദ്യാർഥിനിയുടെ...

നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ

text_fields
bookmark_border
നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ
cancel
ആലുവ: നിയമവിദ്യാർഥിനിയായ യുവതി ആത്മഹത്യ ചെയ്​ത സംഭവത്തിൽ ഭർത്താവി​െനയും മാതാപിതാക്കളെയും ആലുവ കോടതി റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവ് കോതമംഗലം ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് റിമാൻഡിലായത്​. റുഖിയയെ കാക്കനാട് വനിത ജയിലിലേക്കും സുഹൈലിനെയും യൂസഫിനെയും മൂവാറ്റുപുഴ ജയിലിലേക്കും അയച്ചു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയാണ് കേസ് അന്വേഷിക്കുന്നത്. കോതമംഗലത്തെ ബന്ധുവീട്ടിൽനിന്ന്​ ബുധനാഴ്ച പുലർച്ചയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന്, ആലുവ ഡിവൈ.എസ്.പി ഓഫിസിൽ എത്തിച്ച്​ ഉന്നത ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്‌തശേഷമാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഐ.പി.സി 304 (ബി), 498 (എ), 306, 34 ഐ.പി.സി വകുപ്പുകൾ ചുമത്തി. ഭർതൃവീട്ടിലെ പീഡനവും ആലുവ സി.ഐ മോശമായി പെരുമാറിയതായും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്​തത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതി​െവച്ച് തൂങ്ങിമരിക്കുകയായിരുന്നു. ക്യാപ്‌ഷൻ ekg yas5 prathikal ആലുവ കോടതി റിമാൻഡ് ചെയ്ത മൂഫിയ പർവീണി​ൻെറ ഭർത്താവ് സുഹൈൽ, സുഹൈലി​ൻെറ പിതാവ് യൂസഫ് എന്നിവരെ ജയിലിലേക്ക് കൊണ്ടുപോകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story