ആലുവ: മൂഫിയ പർവീണിൻെറ മരണവുമായി ബന്ധപ്പെട്ട് എസ്.പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇടുക്കി അൽ അസ്ഹർ കോളജിൽ മൂഫിയയുെട സഹപാഠികളാണിവർ. മൂഫിയയുടെ മരണത്തിന് ഉത്തരവാദിയായ സി.ഐ ഉൾെപ്പടെയുള്ളവർക്കെതിരെ കർശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു നിയമവിദ്യാർഥികൾ. എസ്.പിക്ക് പരാതി നൽകാൻ നാലുപേരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്‌റ്റഡിയിലെടുത്തതെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ, എസ്.പി ഓഫിസിൽ അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിൻെറ വിശദീകരണം. വിദ്യാർഥികളെ കളമശ്ശേരി ക്യാമ്പിലേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, എടത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയിൽ, നാലുപേരെ എസ്.പിയെ കാണാൻ അനുവദിക്കാമെന്നും വിദ്യാർഥികളെ തിരിച്ച് പൊലീസ് വാഹനത്തിൽ ആലുവയിൽ എത്തിക്കാമെന്നും നൽകിയ ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷോൺ പെല്ലിശ്ശേരി, ലിേൻറാ പി. ആൻറു, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, ജിനാസ് ജബ്ബാർ, അൽഅമീൻ അഷ്റഫ്, ഷംസുദ്ദീൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനെതിരെ എസ്.പിക്കും മുഖ്യമന്ത്രിക്കും വിഡിയോ സഹിതം പരാതി നൽകുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.