Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമവിദ്യാർഥിനിയുടെ...

നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: എസ്.പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളെ കസ്‌റ്റഡിയിലെടുത്തു

text_fields
bookmark_border
നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: എസ്.പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളെ കസ്‌റ്റഡിയിലെടുത്തു
cancel
ആലുവ: മൂഫിയ പർവീ​ണിൻെറ മരണവുമായി ബന്ധപ്പെട്ട് എസ്.പിക്ക് പരാതി നൽകാനെത്തിയ സഹപാഠികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇടുക്കി അൽ അസ്ഹർ കോളജിൽ മൂഫിയയു​െട സഹപാഠികളാണിവർ. മൂഫിയയുടെ മരണത്തിന് ഉത്തരവാദിയായ സി.ഐ ഉൾ​െപ്പടെയുള്ളവർക്കെതിരെ കർശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫിസിനുമുന്നിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയായിരുന്നു നിയമവിദ്യാർഥികൾ. എസ്.പിക്ക് പരാതി നൽകാൻ നാലുപേരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്‌റ്റഡിയിലെടുത്തതെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ, എസ്.പി ഓഫിസിൽ അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് പൊലീസി​ൻെറ വിശദീകരണം. വിദ്യാർഥികളെ കളമശ്ശേരി ക്യാമ്പിലേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, എടത്തല പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന്​ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയിൽ, നാലുപേരെ എസ്.പിയെ കാണാൻ അനുവദിക്കാമെന്നും വിദ്യാർഥികളെ തിരിച്ച് പൊലീസ് വാഹനത്തിൽ ആലുവയിൽ എത്തിക്കാമെന്നും നൽകിയ ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷോൺ പെല്ലിശ്ശേരി, ലി​േൻറാ പി. ആൻറു, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, ജിനാസ് ജബ്ബാർ, അൽഅമീൻ അഷ്റഫ്, ഷംസുദ്ദീൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനെതിരെ എസ്.പിക്കും മുഖ്യമന്ത്രിക്കും വിഡിയോ സഹിതം പരാതി നൽകുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story