ഡി.ജെ പാർട്ടികളെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണം -നാഷനലിസ്റ്റ് മഹിള കോൺഗ്രസ് കൊച്ചി: നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ജില്ല പ്രവർത്തകയോഗം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മോഡലുകളടക്കം മൂന്നുപേർ മരിക്കാനിടയായ അപകടത്തിനുപിന്നിൽ നമ്പർ18 ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഡി.ജെ പാർട്ടികളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. നാഷനലിസ്റ്റ് മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോളി ആൻറണി അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജന. സെക്രട്ടറി ആലീസ് മാത്യു, എൻ.എം.സി ദേശീയ സെക്രട്ടറി പത്മിനി ടീച്ചർ, സംസ്ഥാന പ്രസിഡൻറ് ഷീബ ലിയോൺ, മിനി സോമൻ, കെ.ആർ. സുഭാഷ്, ടി.പി. അബ്ദുൽ അസീസ്, പി.ജെ. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, സി.എഫ്. ജോയ്, റെജി ഇല്ലിക്കപറമ്പിൽ, എം.എ. അബ്ദുൽഖാദർ, അഞ്ജു രാജേഷ്, ശ്രുതി ഹാരിസ്, റെനി ജോർജ്, സിന്ധു ടീച്ചർ, കുര്യൻ എബ്രഹാം, അനൂപ് റാവുത്തർ എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയിൽനിന്ന് എൻ.എം.സി സംസ്ഥാന നിർവാഹക സമിതിയിലേക്ക് മിനി സോമൻ, അഡ്വ. ലേഖ ഗണേഷ്, ചന്ദ്രമതി സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.