Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ജെ പാർട്ടികളെ...

ഡി.ജെ പാർട്ടികളെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണം -നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ്

text_fields
bookmark_border
ഡി.ജെ പാർട്ടികളെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണം -നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് കൊച്ചി: നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ജില്ല പ്രവർത്തകയോഗം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. മോഡലുകളടക്കം മൂന്നുപേർ മരിക്കാനിടയായ അപകടത്തിനുപിന്നിൽ നമ്പർ18 ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് ഡി.ജെ പാർട്ടികളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോളി ആൻറണി അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജന. സെക്രട്ടറി ആലീസ് മാത്യു, എൻ.എം.സി ദേശീയ സെക്രട്ടറി പത്മിനി ടീച്ചർ, സംസ്ഥാന പ്രസിഡൻറ് ഷീബ ലിയോൺ, മിനി സോമൻ, കെ.ആർ. സുഭാഷ്, ടി.പി. അബ്​ദുൽ അസീസ്, പി.ജെ. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, സി.എഫ്. ജോയ്, റെജി ഇല്ലിക്കപറമ്പിൽ, എം.എ. അബ്​ദുൽഖാദർ, അഞ്ജു രാജേഷ്, ശ്രുതി ഹാരിസ്, റെനി ജോർജ്, സിന്ധു ടീച്ചർ, കുര്യൻ എബ്രഹാം, അനൂപ് റാവുത്തർ എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയിൽനിന്ന്​ എൻ.എം.സി സംസ്ഥാന നിർവാഹക സമിതിയിലേക്ക് മിനി സോമൻ, അഡ്വ. ലേഖ ഗണേഷ്, ചന്ദ്രമതി സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story