ഡോ. എസ്. സുധീന്ദ്രനെ ആദരിച്ചു

കൊച്ചി: 1000 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ്. സുധീന്ദ്രനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ ആദരിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ കരള്‍ മാറ്റി​െവക്കല്‍ ശസ്ത്രക്രിയ വിദഗ്​ധനായ ഡോ. എസ്. സുധീന്ദ്രനെ കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ആദരിച്ചത്. പ്രസിഡൻറ്​ ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ. അനിത തിലകന്‍, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, ഡോ. എസ്. ശ്രീനിവാസ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. കൊച്ചി ഐ.എം.എ വൈസ് പ്രസിഡൻറ്​ ഡോ. ശാലിനി സുധീന്ദ്രന്‍ ഭാര്യയും അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ ഉപരിപഠനം നടത്തുന്ന ഡോ. വിനീത് സുധീന്ദ്രന്‍ മകനും ഹൈകോടതി അഭിഭാഷക മിത സുധീന്ദ്രന്‍ മകളുമാണ്. ഫോട്ടോക്യാപ്ഷന്‍ EC ima kochi 1000 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. എസ്. സുധീന്ദ്രനെ ഐ.എം.എ കൊച്ചി ശാഖ പ്രസിഡൻറ്​ ഡോ. മരിയ വര്‍ഗീസ് മെമ​ൻെറാ നല്‍കി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.