'കർഷക ദുരിതങ്ങൾക്ക് പരിഹാരം വേണം'

പറവൂർ: കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് കർഷക കോൺഗ്രസ് ചേന്ദമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങൾക്കും കൃഷി നാശത്തിനും നഷ്​ടപരിഹാരം ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ജില്ല കമ്മിറ്റി അംഗം ഡേവിസ് പനക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി സുപ്രിയ ആഷസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എ. ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പി.വി. മണി, ഹരൂൺ, വി.എം. മണി എന്നിവർ സംസാരിച്ചു. ബെഫി ഒപ്പുശേഖരണം തുടങ്ങി പറവൂർ: കേന്ദ്ര സർക്കാറി​ൻെറ പൊതുമേഖലാ സ്വകാര്യവത്​കരണത്തിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി ) പ്രധാനമന്ത്രിക്കും ലോക്സഭ സ്പീക്കർക്കും ഭീമഹരജി നൽകും. ഇതി​ൻെറ ഭാഗമായ ഒപ്പുശേഖരണത്തി​ൻെറ ഏരിയതല ഉദ്ഘാടനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്​ നിർവഹിച്ചു. ബെഫി ഏരിയ പ്രസിഡൻറ് കെ.വി. വിംസി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എൻ.ജി. ദിജി, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.