സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ആലുവ: 2021-22 അധ്യയന വർഷത്തിലെ കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾ നടപ്പാക്കുന്നതി​ൻെറ ഭാഗമായി എല്ലാ സർക്കാർ / എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ (യു.ഡൈസ് കോഡ് ലഭ്യമായവ) നിർബന്ധമായും പുതിയതായി രജിസ്‌റ്റർ ചെയ്യേണ്ടതാണ്. 2021 - 22 അധ്യയന വർഷത്തിൽ കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. നാഷനൽ സ്കോളർഷിപ് പോർട്ടലിൽ സ്കൂളുകൾ, സ്‌ഥാപനങ്ങൾ രജിസ്‌റ്റർ ചെയ്യാത്തതിനാൽ കുട്ടികൾക്ക് മേൽ പറഞ്ഞ പ്രകാരമുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം നഷ്​ടമാകാതിരിക്കാൻ എല്ലാ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്ന്​ എ.ഇ.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.