മാര്‍പാപ്പയുടെ തീരുമാനം അട്ടിമറിക്കാനുള്ള സിനഡ് ശ്രമം നേരിടും -അൽമായ മുന്നേറ്റം

കൊച്ചി: സിറോ മലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി പോലുള്ള ചില രൂപതകളിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് അറുതിവരുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം അട്ടിമറിക്കാനുള്ള ശ്രമം അൽമായ മുന്നേറ്റം ചെറുക്കും. സഭയിലുടനീളം കുര്‍ബാന അര്‍പ്പണ രീതിയില്‍ ഏകീകരണം നടക്കണമെന്ന സിനഡി‍ൻെറ ഏകപക്ഷീയ നിലപാടിനെതിരെയാണ് കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പൂര്‍ണമായ ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നിടങ്ങളില്‍ വൈദികരും അൽമായരും പരസ്യമായി രംഗത്തുവന്നത്. നവംബർ 28ന് ജനാഭിമുഖ കുര്‍ബാന അനുവദിച്ച് എറണാകുളത്ത് അന്ന് ഉണ്ടാകുമായിരുന്ന ഗുരുതര പ്രതിസന്ധി ഫ്രാൻസിസ് മാര്‍പാപ്പയും പൗരസ്ത്യ കാര്യാലയവും ഒഴിവാക്കിയത് ഇവിടുത്തെ വിശ്വാസികള്‍ക്കും വൈദികർക്കും ഏറെ ആശ്വാസമായി. ഇപ്പോൾ സംജാതമായ സമാധാനാന്തരീക്ഷം തകർക്കാനുള്ള സിനഡി​ൻെറ നീക്കം നേരിടും. മാര്‍പാപ്പ​െയയും പൗരസ്ത്യ കാര്യാലയത്തെയും വെല്ലുവിളിച്ച്​ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് സിറോ മലബാര്‍ മീഡിയ കമീഷന്‍ നൽകുന്നതെന്നും അൽമായ മുന്നേറ്റം ചൂണ്ടിക്കാട്ടി. കുര്‍ബാനയര്‍പ്പണ രീതിയെക്കുറിച്ച് ഇനിയും കലാപം സൃഷ്​ടിച്ചാല്‍ അതി‍ൻെറ പൂര്‍ണ ഉത്തരവാദിത്തം മേജര്‍ ആര്‍ച് ബിഷപ്പിനും സിനഡിനുമായിരിക്കും. അത്തരം നീക്കങ്ങൾ തങ്ങളെ വീണ്ടും പ്രത്യക്ഷ സമരങ്ങളിലേക്ക്​ തള്ളിയിടുമെന്നതിൽ തർക്കമി​െല്ലന്ന് അൽമായ മുന്നേറ്റം ജനറല്‍ കണ്‍വീനര്‍ ബിനു ജോണ്‍, റിജു കാഞ്ഞൂക്കാരൻ എന്നിവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.