ദക്ഷിണനാവിക സേന മേധാവിയായി ഹംപിഹോളി ചുമതലയേറ്റു

കൊച്ചി: ദക്ഷിണ നാവികസേനയുടെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫായി വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി ചുമതലയേറ്റു. നാലുപതിറ്റാണ്ട്​ നീണ്ട സർവിസിൽനിന്ന് വിരമിച്ച വൈസ് അഡ്മിറൽ എ.കെ. ചാവ്​ലയിൽനിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. നേര​േത്ത കണ്ണൂർ ഇന്ത്യൻ നേവൽ അക്കാദമി കമാൻഡൻറ് ആയിരുന്ന ഹംപിഹോളി കർണാടകയിലെ ധർവാഡ്​ സ്വദേശിയാണ്. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നാല് ആംഡ് പ്ലാറ്റൂണുൾ​െപ്പടെ 16 പ്ലാറ്റൂണും 50 മെൻ ഗാർഡ് ഓഫ് ഓണറും പങ്കെടുത്ത സെറിമോണിയൽ പരേഡും അരങ്ങേറി. വിവിധ യൂനിറ്റ് മേധാവികൾ, കമാൻഡിങ് ഓഫിസർമാർ, ചീഫ് സ്​റ്റാഫ് ഓഫിസർമാർ, ഓഫിസർമാർ, സെയിലർമാർ, സിവിലിയൻ ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ എ.കെ. ചാവ്​ലക്ക് യാത്രയയപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.