ഒമിക്രോണ്‍ ജാഗ്രതയിൽ ജില്ലയും

കൊച്ചി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലും മുന്‍കരുതൽ നടപടി ശക്തമാക്കി. വിദേശത്തുനിന്ന്​ എത്തുന്ന യാത്രക്കാരുടെ ആര്‍.ടി പി.സി.ആര്‍ പരിശോധനക്ക്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിപുലീകരിച്ചു. 12 ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ അഞ്ചു ശതമാനം യാത്രക്കാര്‍ക്കും വിമാനത്താവളത്തിൽ തന്നെ ആര്‍.ടി പി.സി.ആര്‍ പരിശോധന നടത്തും. ആര്‍.ടി പി.സി.ആര്‍ ഫലം ​േപാസിറ്റിവാകുന്ന യാത്രക്കാരെ പാര്‍പ്പിക്കാന്‍ അമ്പലമുകളിലെ പ്രത്യേക കോവിഡ് ചികിത്സകേന്ദ്രത്തില്‍ 100 കിടക്കയും നീക്കി​െവച്ചിട്ടുണ്ടെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും കോവിഡ് നിരീക്ഷണ യൂനിറ്റുകള്‍ക്ക് കൈമാറാനും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സൻെററുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ നിലവിലെ സംവിധാനം കൂടുതല്‍ ശക്തമാക്കും. ആര്‍.ടി പി.സി.ആര്‍ പരിശോധനഫലം ​േപാസിറ്റിവാകുന്നവരെ പാര്‍പ്പിക്കാനുള്ള ഐ​െസാലേഷന്‍ സംവിധാനവും വിപുലീകരിക്കും. വിദേശത്തുനിന്നെത്തി മറ്റ് സ്ഥലങ്ങളിലേക്ക് വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ക്ക് 20 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്ന റാപിഡ് ആര്‍.ടി പി.സി.ആര്‍ പരിശോധനക്കും നെടുമ്പാശ്ശേരിയില്‍ സൗകര്യമുണ്ട്. രാജ്യാന്തര സര്‍വിസുകള്‍ കൂടുതലും എത്തുന്ന രാത്രി ആരോഗ്യവകുപ്പി‍ൻെറ കൂടുതല്‍ ജീവനക്കാരെ വിമാനത്താവളത്തില്‍ ഉറപ്പുവരുത്തും. പെയ്ഡ് ക്വാറൻറീന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക്​ അഞ്ചു ഹോട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഡി.എം.ഒ ഡോ. വി. ജയശ്രീ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, കോവിഡ് നിരീക്ഷണ സെല്ലി‍ൻെറ ചുമതല വഹിക്കുന്ന അഡീഷനല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, വിമാനത്താവളം നോഡല്‍ ഓഫിസര്‍ ഡോ. ഹനീഷ് മീരാസ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.