കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷന് പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. കാക്കനാട്ടെ അരയേക്കർ ഭൂമിയാണ് പാട്ടവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഭൂരേഖ തഹസിൽദാർ മുസ്തഫ കമാൽ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ് നിരവധി തവണ പാട്ടക്കുടിശ്ശിക അടക്കാൻ നോട്ടീസ് നൽകിയിട്ടും തുക അടക്കാത്തതിനെ തുടർന്നാണ് നടപടി. കേരള ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് ഭൂമി എറ്റെടുത്തത്. ഈ ഭൂമി പതിച്ചു നൽകുന്നതിനും പാട്ടക്കുടിശ്ശിക ഒഴിവാക്കി കിട്ടുന്നതിനും സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, പാട്ടക്കുടിശ്ശിക ഈടാക്കി പാട്ടഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു. 4.5 കോടി പാട്ടക്കുടിശ്ശിക ഈടാക്കുന്നതിനായാണ് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്. ഫോട്ടോ: കാക്കനാട് ഓലിമുഗളിൽ പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമി തഹസിൽദാർ രഞ്ജിത് ജോർജിൻെറ നേതൃത്വത്തിൽ ഏറ്റെടുക്കുന്നു ( photo kkd 3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.