സ്​റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷൻ ഒഴിവ്

ആലുവ: ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിൽ സ്​റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷൻ തസ്തികകളിൽ ഒഴിവുണ്ട്. 10ന് രാവിലെ 10.30 നാണ് വാക്-ഇൻ ഇൻറർവ്യൂ. ഡയാലിസിസ് ടെക്നീഷൻ തസ്തികയിലേക്ക്​ അപേക്ഷിക്കുന്നവർ പ്ലസ് ടുവിന് ശേഷം ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നേടിയിരിക്കണം. സ്​റ്റാഫ് തസ്തികയിലേക്ക്​ അപേക്ഷിക്കുന്നവർ പ്ലസ്​ ടുവിന് ശേഷം ബി.എസ്​സി / ജനറൽ നഴ്സിങ്ങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും നേടിയിരിക്കണം. അപേക്ഷകർ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. ഇൻറർവ്യൂവിന് ഹാജരാകുന്ന സമയം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.