കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി 2028 വരെ നീട്ടിനൽകിയതിനെതിരായ ഹരജിയിൽ കേന്ദ്രസർക്കാറടക്കം എതിർകക്ഷികൾക്ക് വിശദീകരണം നൽകാൻ ൈഹകോടതി രണ്ടാഴ്ചകൂടി സമയം അനുവദിച്ചു. നിലവിലെ ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും കേസിൽ എതിർ കക്ഷിയാണ്. കോവിഡ്കാലത്ത് ടോൾ നിരക്ക് വർധിപ്പിച്ചത് റദ്ദാക്കണമെന്നും കരാർ പ്രകാരം ദേശീയപാതയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. നേരേത്ത ഇൗ ആവശ്യമുന്നയിച്ച് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് മടക്കിയിരുന്നു. തുടർന്നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. യഥാർഥ കരാർ പ്രകാരം 2026ൽ ടോൾ പിരിവ് അവസാനിക്കേണ്ടതാണെന്നും രണ്ട് വർഷംകൂടി ടോൾ പിരിക്കാനുള്ള അനുവാദം നൽകുന്ന അധിക കരാർ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.