വൈപ്പിന്‍: മകന് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ തെറിച്ചുവീണ വയോധിക മരിച്ചു. ഓച്ചന്തുരുത്ത് വളപ്പ് ബീച്ചില്‍ അറക്കപറമ്പില്‍ പരേതനായ അശോകൻെറ ഭാര്യ ഐഷയാണ് (64) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരില്‍നിന്ന് വളപ്പിലേക്ക് പോകവേ അഴീക്കോട് ഫെറിക്ക് വടക്കുവശത്തെ ഹംപില്വെച്ചാണ് അപകടം. പ്രദേശത്തെ തെരുവുവിളക്ക് പ്രകാശിക്കാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍പെട്ടില്ല. ബൈക്കില്‍നിന്ന് തെറിച്ചുവീണ ഐഷയെ ഉടന്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡ് സിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ലിജി, ലിനി, ലിജില്‍. മരുമക്കള്‍: ഷിബു, ഷൈജു. സംസ്കാരം ബുധനാഴ്ച ഉച്ചയോടെ മുരിക്കുംപാടം പൊതുശ്മശാനത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.