പറവൂർ: ഭാര്യയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വടക്കേക്കര പറയകാട് വേട്ടുംതറ രാജേഷാണ് (42) അറസ്റ്റിലായത്. നവംബർ 11നാണ് സംഭവം. ഇവർ തമ്മിൽ വിവാഹമോചനത്തിന് കേസ് നൽകിയിരുന്നു. എന്നാൽ, ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാജേഷ് ഇലക്ട്രീഷനാണ്. രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷൻ വിച്ഛേദിച്ചത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചത്. പരിക്കേറ്റ സുമയെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം ഇയാൾ ഒളിവിൽപോയി. കോഴിക്കോടാണ് ഒളിവിൽ കഴിഞ്ഞത്. കേസിൻെറ കാര്യത്തിനായി എറണാകുളത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വടക്കേക്കര സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ആശുപത്രി വിട്ട സുമ വെണ്ണലയിലെ സ്വന്തം വീട്ടിലേക്കു പോയി. മകൻ സുമയുടെ സംരക്ഷണയിലാണ്. പടം EA PVR Bharyayude 1 അറസ്റ്റിലായ രാജേഷ് (42)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.