Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാര്യയുടെ തലയിൽ...

ഭാര്യയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ച കേസിൽ ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
ഭാര്യയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ച കേസിൽ ഭർത്താവ് അറസ്​റ്റിൽ
cancel
പറവൂർ: ഭാര്യയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ഭർത്താവ് അറസ്​റ്റിൽ. വടക്കേക്കര പറയകാട് വേട്ടുംതറ രാജേഷാണ്​ (42) അറസ്​റ്റിലായത്. നവംബർ 11നാണ് സംഭവം. ഇവർ തമ്മിൽ വിവാഹമോചനത്തിന് കേസ് നൽകിയിരുന്നു. എന്നാൽ, ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാജേഷ് ഇലക്ട്രീഷനാണ്. രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്​ഷൻ വിച്ഛേദിച്ചത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചത്. പരിക്കേറ്റ സുമയെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം ഇയാൾ ഒളിവിൽപോയി. കോഴിക്കോടാണ് ഒളിവിൽ കഴിഞ്ഞത്. കേസി​ൻെറ കാര്യത്തിനായി എറണാകുളത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വടക്കേക്കര സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ആശുപത്രി വിട്ട സുമ വെണ്ണലയിലെ സ്വന്തം വീട്ടിലേക്കു പോയി. മകൻ സുമയുടെ സംരക്ഷണയിലാണ്. പടം EA PVR Bharyayude 1 അറസ്​റ്റിലായ രാജേഷ് (42)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story