കൊച്ചി: അനിയന്ത്രിത സ്വതന്ത്ര വിപണി സംവിധാനവും സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലെ വളര്‍ച്ചയും മൂലമുണ്ടാകുന്ന അസമത്വം വര്ധിക്കുെന്നന്നും ഇത് പൗരാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുെന്നന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. 'ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശവും' വിഷയത്തില്‍ എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ െപ്രാട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) കേരള ഘടകം സംഘടിപ്പിച്ച ഭരണഘടന ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളീകരണത്തിൻെറയും പുതിയ സാമ്പത്തിക നയത്തിൻെറയും സ്വാധീനം ഒരു ഉപയോഗശൂന്യമായ വര്‍ഗങ്ങള്‍ സൃഷ്ടിക്കുെന്നന്ന് ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഡ്വ. പി.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡൻറ് അഡ്വ. പി ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എ.പി.സി.ആര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ജി. മഞ്ജരി, അഡ്വ. സഹീര്‍ മനയത്ത്, സ്റ്റേറ്റ് കോഓഡിനേറ്റര്‍ സി.എം. ശരീഫ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: EC Justice A Muhammed Musthaq എ.പി.സി.ആര്‍ സംഘടിപിച്ച ഭരണഘടന ദിനാചരണ സദസ്സ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.