Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനിയന്ത്രിത സ്വതന്ത്ര...

അനിയന്ത്രിത സ്വതന്ത്ര വിപണി സംവിധാനം മൂലം അസമത്വം വര്‍ധിക്കുന്നു -ജസ്​റ്റിസ് എ. മുഹമ്മദ് മുഷ്താഖ്

text_fields
bookmark_border
കൊച്ചി: അനിയന്ത്രിത സ്വതന്ത്ര വിപണി സംവിധാനവും സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലെ വളര്‍ച്ചയും മൂലമുണ്ടാകുന്ന അസമത്വം വര്‍ധിക്കു​െന്നന്നും ഇത് പൗരാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകു​െന്നന്നും ജസ്​റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. 'ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശവും' വിഷയത്തില്‍ എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ ​െപ്രാട്ടക്​ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) കേരള ഘടകം സംഘടിപ്പിച്ച ഭരണഘടന ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളീകരണത്തിൻെറയും പുതിയ സാമ്പത്തിക നയത്തി​ൻെറയും സ്വാധീനം ഒരു ഉപയോഗശൂന്യമായ വര്‍ഗങ്ങള്‍ സൃഷ്​ടിക്കു​െന്നന്ന് ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഡ്വ. പി.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡൻറ്​ അഡ്വ. പി ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എ.പി.സി.ആര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ജി. മഞ്ജരി, അഡ്വ. സഹീര്‍ മനയത്ത്, സ്​റ്റേറ്റ് കോഓഡിനേറ്റര്‍ സി.എം. ശരീഫ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: EC Justice A Muhammed Musthaq എ.പി.സി.ആര്‍ സംഘടിപിച്ച ഭരണഘടന ദിനാചരണ സദസ്സ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story