മട്ടാഞ്ചേരി: ജല അതോറിറ്റിയും റവന്യൂ വകുപ്പും ചേർന്ന് നടത്തി. കരുവേലിപ്പടി അതോറിറ്റി ഓഫിസിൽ നടന്ന പ്രഥമ അദാലത്തിൽ എട്ട്, 36, 737 രൂപ കുടിശ്ശിക പിരിച്ചെടുത്തു. 328 കേസാണ് ഒത്തുതീർപ്പായത്. റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോൺസൺ, അതോറിറ്റി റവന്യൂ ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് ഒറ്റത്തവണ തീർപ്പാക്കലുമായി അദാലത് നടന്നത്. 980 കുടിശ്ശികക്കാരിൽനിന്ന് ഒന്നര കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. 506 പേർക്കാണ് നോട്ടീസ് നൽകിയത്. സൂപ്രണ്ടിങ് എൻജിനീയർ ജോച്ചൻ ജോസഫ് അദാലത് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ടെസി, എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.