പീസ് വാലിയിൽ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

കോതമംഗലം: ഇ-ശ്രം രജിസ്ട്രേഷനിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്താനുള്ള പ്രത്യേക ക്യാമ്പ് കോതമംഗലം പീസ് വാലിയിൽ ജില്ല സാമൂഹികനീതി ഓഫിസർ കെ.കെ. സുബൈർ ഉദ്ഘാടനം ചെയ്​തു. കോതമംഗലം സ്വദേശി ബേസിൽ ആദ്യ കാർഡ് കൈപ്പറ്റി. ജില്ല ലേബർ ഓഫിസർ പി.എം. ഫിറോസ് പദ്ധതി വിശദീകരിച്ചു. പീസ് വാലി, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ, തണൽ പാലിയേറ്റിവ് സംഘടനകൾ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. പി.എം. അബൂബക്കർ, രാജീവ്‌ പള്ളുരുത്തി, എം.കെ. അബൂബക്കർ ഫാറൂഖി, കെ.എ. മൻസൂർ എന്നിവർ സംസാരിച്ചു. EK KMGM 1 E shram ഭിന്നശേഷിക്കാരുടെ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് ജില്ല സാമൂഹികനീതി ഓഫിസർ കെ.കെ. സുബൈർ പീസ് വാലിയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.