മഞ്ഞപ്ര: പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം നിഷ്‌ക്രിയവും അഴിമതി നിറഞ്ഞതുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. പ്രകടനപത്രികയില്‍ പറഞ്ഞ ഒരുവികസന പദ്ധതിപോലും ഒരുവര്‍ഷമായിട്ടും നടപ്പാക്കിയില്ല. അംഗൻവാടി പണിയാന്‍ എന്ന വ്യാജേന മുളരിപ്പാടത്ത് പ്രസിഡൻറിൻെറയും ഏഴാം വാര്‍ഡ് മെംബറിൻെറയും നേതൃത്വത്തില്‍ വ്യാപകരീതിയില്‍ നെല്‍വയല്‍ നികത്തുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. സിജു ഈരാളി, സാജു കോളാട്ടുകുടി, അഡ്വ. ജേക്കബ് മഞ്ഞളി, ജാന്‍സി ജോര്‍ജ്, ഷെമിത ബിജോ, അനു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചിത്രം: മഞ്ഞപ്ര പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം നിഷ്‌ക്രിയവും അഴിമതി നിറഞ്ഞതുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടത്തിയ ധര്‍ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.