ഭൂതത്താൻകെട്ട് വടാട്ടുപാറ റൂട്ടിലെ വഴിവിളക്കുകൾ കണ്ണടച്ചു

കോതമംഗലം: ആൻറണി ജോൺ എം.എൽ.എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെയുള്ള വനഭാഗത്ത് സ്ഥാപിച്ച 128 വഴിവിളക്കുകളിൽ പകുതിയിലേറെയും പ്രവർത്തനരഹിതം. കാട്ടാനയും മറ്റു വന്യ മൃഗങ്ങളുടെയും നിത്യ സാന്നിധ്യമുള്ളയിടമാണ് ഭൂതത്താൻകെട്ട്​ മുതലുള്ള ആറ് കിലോമീറ്റർ വനപാത. ലൈറ്റുകൾ മെയിൻറനൻസ് ചെയ്യേണ്ടതും പ്രവർത്തിപ്പിക്കേണ്ടതും കുട്ടമ്പുഴ പഞ്ചായത്തി​ൻെറ ഉത്തരവാദിത്തമാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത്‌ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി ഇവ പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തയാറായില്ലെങ്കിൽ ജനകീയ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്ന് എ.ഐ.വൈ.എഫ് വടാട്ടുപാറ മേഖല പ്രസിഡൻറ്​ കെ. വിഷ്ണു, സെക്രട്ടറി രജീഷ് രവി എന്നിവർ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.