കൊച്ചി : പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി സർക്കാർ നടത്തുന്ന വിപണി ഇടപെടലിൻെറ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച തക്കാളി വണ്ടി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വി.എഫ്.പി.സി.കെ യുടെ രണ്ട് വാഹനങ്ങളാണ് പദ്ധതിക്കായി ജില്ലയിൽ തയാറാക്കിയിരിക്കുന്നത്. വൈറ്റിലയിൽ നിന്നാരംഭിച്ച പച്ചക്കറിവണ്ടിയുടെ ഫ്ലാഗ് ഓഫും ആദ്യ വിൽപനയും മേയർ എം. അനിൽകുമാർ നിർവഹിച്ചു. കാർഷിക കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ സി.എ. ഷക്കീർ, സുനിത ഡിക്സൺ, വി.എഫ്.പി.സി.കെ ഡയറക്ടർ സാജൻ ആൻഡ്രൂസ്, രമേഷ് എ, ബ്ലസി കെ. അലക്സ് എന്നിവർ പങ്കെടുത്തു. കാക്കനാടുനിന്ന് യാത്രയാരംഭിച്ച പച്ചക്കറിവണ്ടിയുടെ ഫ്ലാഗ് ഓഫും ആദ്യ വിൽപനയും തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പൻ നിർവഹിച്ചു. കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികളാണ് വാഹനത്തിൽ വിതരണം ചെയ്യുന്നത്. ജനുവരി ഒന്നുവരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പച്ചക്കറികൾ വിൽപനക്കെത്തും. cap - thakkali vandi വൈറ്റിലയിൽ നിന്നാരംഭിച്ച പച്ചക്കറിവണ്ടിയുടെ ഫ്ലാഗ് ഓഫും ആദ്യ വിൽപനയും മേയർ എം. അനിൽകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.