കൊച്ചി: ജില്ലയിലെ കോളജുകളിൽ ആദിശക്തി സമ്മർ സ്കൂൾ ഹെൽപ് ഡെസ്ക് സഹായത്താൽ പ്രവേശനം നേടിയ നൂറോളം ആദിവാസി വിദ്യാർഥികളും വളൻറിയർമാരും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും ഭാരത് മാത കോളജിൽ സമ്മേളിക്കും. 'ഒപ്പറ 2021' ഒരുമയുടെ ആഘോഷം രാവിലെ പത്തിന് സംവിധായകൻ ബി. അജിത്കുമാർ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര പ്രവർത്തക ദർശന, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നാടൻപാട്ട് കലാകാരൻ മണികണ്ഠൻ, പണിയ സമുദായത്തിലെ ആദ്യ വെറ്ററിനറി ഡോക്ടർ അഞ്ജലി ഭാസ്കരൻ, കാട്ടുനായിക്കർ വിഭാഗത്തിലെ ആദ്യ എൻജിനീയർ ശ്രുതി എന്നിവരെ അനുമോദിക്കും. വാർത്തസമ്മേളനത്തിൽ സതിശ്രീ ദ്രാവിഡ്, ജഗൻ നന്ദ, മണികണ്ഠൻ വയനാട്, ലിഡിയ, പ്രിൻസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.