വന്യജീവി ആക്രമണം വലിയ സാമൂഹിക ദുരന്തം- ജോസ് കെ. മാണി

കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. വന്യജീവി ആക്രമണത്തി​ൻെറ ആഘാതം നേരിട്ട് മനസ്സിലാക്കുന്നതിനും ജനകീയപ്രശ്‌നം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി ജില്ലയിലെ കുട്ടമ്പുഴ, മണികണ്ടംചാല്‍, പൂയംകുട്ടി, പിണ്ടിമന, കോട്ടപ്പടി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കെ.കെ. ഗോപി, ആശ അജിന്‍, പഞ്ചായത്ത് പ്രസിഡൻറ്​ മിനി ഗോപി, മെംബര്‍മാരായ സണ്ണി വർഗീസ്, സാറാമ്മ ജോണ്‍, ഡെയ്‌സി ജോയ്, ഷീല രാജീവ് തുടങ്ങിയവർ പങ്കെടുത്തു. EM KMGM 6 Jose ജോസ് കെ. മാണി എം.പി കൃഷിക്കാരുമായി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.