എസ്.ബി.ഐയെ ജനകീയ ബാങ്കായി നിലനിർത്തണമെന്ന് എംപ്ലോയീസ് ഫെഡറേഷൻ

കൊച്ചി: സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയ ബാങ്കായി നിലനിർത്തണമെന്ന് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ. ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നടപടിയുമായി എൻ.ഡി.എ സർക്കാർ മുന്നോട്ടുപോകുന്നതി​ൻെറ ഭാഗമായി പരിഷ്കാരങ്ങളുടെ ഒരു പരീക്ഷണശാലയായി ബാങ്ക് മാറി. ലയനങ്ങളുടെ തുടർച്ചയായി സ്​റ്റേറ്റ് ബാങ്ക്​ 2600ലേറെ ബാങ്ക്​ ശാഖകളും ഇരുനൂറോളം അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളും അടച്ചുപൂട്ടി. ലയനശേഷം ചെറുകിട വായ്പകൾ വൻതോതിൽ കുറക്കുകയും വൻകിട കോർപറേറ്റുകൾക്ക് വായ്പകൾ വാരിക്കോരി നൽകുകയാണെന്നും ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. ഞായറാഴ്ച രാവിലെ 10.30ന് കലൂർ റിന്യൂവൽ സൻെററിൽ എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനം നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് സജി വർഗീസ്, ജനറൽ സെക്രട്ടറി സി. ജയരാജ്, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, പി.ആർ. മുരളീധരൻ, സുശീൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.