വീടാക്രമണ അന്വേഷണം: കോതമംഗലം സി.ഐയെ ചുമതലയിൽനിന്ന്​ മാറ്റി

കോതമംഗലം: വീടാക്രമണം അന്വേഷണ ചുമതലയിൽനിന്ന്​ കോതമംഗലം സർക്കിൾ ഇൻസ്പെക്ടറെ മാറ്റി. മേതലയിൽ ചിറ്റേത്തുകുടി അൻവറി​ൻെറ വീട് ആക്രമിച്ച കേസിൽ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെന്ന ആക്ഷേപവും പ്രത്യക്ഷസമരവുമായി കോൺഗ്രസ് രംഗത്തുവന്നതുമാണ് ചുമതല മാറ്റാൻ ഇടവരുത്തിയത്. വീട് ആക്രമിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളെ സ്​റ്റേഷനിൽ വിളിച്ചുവരുത്തി നിസ്സാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിടുകയായിരുന്നു. അൻവറി​ൻെറ കുടുംബം ഡിവൈ.എസ്‌.പിക്കും എസ്.പിക്കും പരാതി നൽകിയെങ്കിലും തുടർന്ന്​ ആക്രമണത്തിന് ഇരയായ കുടുംബത്തെ സ്​റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ച്​ അയക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് വ്യാഴാഴ്ച കോൺഗ്രസ് നെല്ലിക്കുഴി, ചെറുവട്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്​റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇ​േതാടെ അൻവറിനെയും ഭാര്യയെയും മൂവാറ്റുപുഴ ഡിവൈ.എസ്.പി നേരിട്ട് കോതമംഗലം സ്​റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പരാതി അന്വേഷിക്കാൻ വാഴക്കുളം സി.ഐ നോബിൾ മാത്യുവിനെ ഡിവൈ.എസ്.പി ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.