വൈപ്പിൻ: വേലിയേറ്റം ശക്തി കുറഞ്ഞെങ്കിലും കിഴക്ക് പടിഞ്ഞാറ് മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങിയില്ല. നായരമ്പലം, എടവനക്കാട് മേഖലകളിൽ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണെങ്കിലും ആളുകൾ എത്തിയില്ല. വേലിയേറ്റം ശമനമില്ലാതെ തുടരുന്നതിനാൽ വരും ദിവസങ്ങളിലും ക്യാമ്പുകൾ സജ്ജമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനഞ്ചോളം പേരാണ് ഞാറക്കൽ ക്യാമ്പിൽ തുടരുന്നത്. ദിവസങ്ങളോളം വെള്ളംകയറിയതിനെത്തുടർന്ന് പ്രദേശത്തെ റോഡുകൾ ഏറെയും തകർന്ന നിലയിലാണ്. ഇട റോഡുകൾ ഉൾപ്പെടെ ഭൂരിഭാഗവും ചളി നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി. വെള്ളം ഇറങ്ങിയ വീടുകളിലാകട്ടെ താമസ യോഗ്യമല്ലാത്ത വിധം ചളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ് . പകർച്ച വ്യാധികൾ തടയുന്നതിനും വീടും പരിസരവും ശുചീകരിക്കുന്നതിനുമാവശ്യമായ ബ്ലീച്ചിങ് പൗഡറുകളോ, മറ്റു മരുന്നുകളോ പഞ്ചായത്തുകളിൽനിന്നും ലഭ്യമായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. Rathi വെള്ളത്തിലായ മഞ്ഞനക്കാട് കല്ലുമഠം കളത്തിപറമ്പിൽ രതിയുടെ ഭവനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.