അങ്കമാലി: സാംസ്കാരികതയുടെ മൂല്യം നിശ്ചയിക്കുന്നത് ആൾക്കൂട്ടമല്ലെന്ന് സംവിധായകൻ പ്രിയനന്ദനൻ. വലിയ കൈയടികൾ കിട്ടുന്ന സിനിമയാണ് ഏറ്റവും മികച്ചതെന്ന് കരുതുന്ന തലമുറ നെടുമുടി വേണുവിൻെറ 'തമ്പ്'പോലുള്ള സിനിമകളുടെ പ്രസക്തി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നായത്തോട് നവയുഗ കലാസമിതി സംഘടിപ്പിക്കുന്ന 'നെടുമുടി വേണു ചലച്ചിത്രോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തി. നവയുഗ കലാസമിതി പ്രസിഡൻറ് രതീഷ്കുമാർ കെ. മാണിക്യമംഗലം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ടി.വൈ. ഏല്യാസ്, ചിത്രശാല ഫിലിം സൊസൈറ്റി സെക്രട്ടറി സി.പി. ദിവാകരൻ എന്നിവർ സംസാരിച്ചു. കലാസമിതി സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ സ്വാഗതവും പു.ക.സ ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ നന്ദിയും പറഞ്ഞു. EA ANKA 4 CINIMA അങ്കമാലി നായത്തോട് സ്കൂൾ കവലയിൽ ആരംഭിച്ച 'നെടുമുടി വേണു ചലച്ചിത്രോത്സവം' സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.