വാഹന ഷോറൂമിന് മുന്നിൽ റോഡ് കൈയേറി വാഹനങ്ങൾ

ആലുവ: പ്രദർശനത്തിന് ​െവക്കുന്നത് ദുരിതമാകുന്നു. കാരോത്തുകുഴി-പുളിഞ്ചോട് റോഡിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന ഷോറൂമിന് മുന്നിലാണ് വാഹനങ്ങൾ നിരത്തിവെക്കുന്നത്. ഇതുമൂലം കാൽനടക്കാർ റോഡിൽ കയറിവേണം നടക്കാൻ. പരിസരവാസികൾ പലവട്ടം നഗരസഭ, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ കുറച്ചുദിവസം വാഹന പാർക്കിങ് നിർത്തിയിരുന്നു. പിന്നീട് ചില കൗൺസിലർമാരെ സ്വാധീനിച്ച് ഒരുനിര വാഹനം മാത്രം പാർക്ക് ചെയ്യാൻ മൗനാനുവാദം വാങ്ങി. എന്നാൽ, വീണ്ടും നടപ്പാതയും കഴിഞ്ഞ് നാല് നിരവരെ വാഹനം പാർക്ക് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ കാനയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം വാഹന പാർക്കിങ് പൂർണമായി തടയാനാണ് നാട്ടുകാരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.