കൊച്ചി: കൊല്ലം എസ്.എൻ കോളജ് കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരിട്ട് വിചാരണക്ക് ഹാജരാകുന്നതിൽനിന്ന് ഇളവുതേടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻെറ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സി.ജെ.എം കോടതിക്ക് ഹൈകോടതി നിർദേശം. അപേക്ഷകൻെറ പ്രായമടക്കം കണക്കിലെടുത്ത് തീരുമാനമെടുക്കാനാണ് കൊല്ലം സി.ജെ.എം കോടതിക്ക് ജസ്റ്റിസ് കെ. ഹരിപാൽ നിർദേശം നൽകിയത്. തുടർന്ന് ഈ ആവശ്യമുന്നയിച്ച് വെള്ളാപ്പള്ളി നടേശൻ നൽകിയ ഹരജി തീർപ്പാക്കി. 1997-98ൽ ജൂബിലി ആഘോഷത്തിന് സംഭാവനയായി ലഭിച്ച തുകയിൽ 55 ലക്ഷത്തിൻെറ ക്രമക്കേട് കാട്ടിയെന്നാരോപിക്കുന്ന പരാതിയിൽ കൊല്ലം സി.ജെ.എം കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി നവംബറിൽ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.