Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.എൻ കോളജ്​ ജൂബിലി...

എസ്​.എൻ കോളജ്​ ജൂബിലി ആഘോഷ ഫണ്ട്​ തട്ടിപ്പ്​: വെള്ളാപ്പള്ളിയുടെ അപേക്ഷ ലഭിച്ചാൽ പരിഗണിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കൊല്ലം എസ്.എൻ കോളജ് കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരിട്ട്​ വിചാരണക്ക്​ ഹാജരാകുന്നതിൽനിന്ന്​ ഇളവുതേടി എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​ൻെറ അപേക്ഷ ലഭിച്ചാൽ പരിഗണിച്ച്​ തീരുമാനമെടുക്കണമെന്ന്​ സി​.ജെ.എം കോടതിക്ക്​ ഹൈകോടതി നിർദേശം. അപേക്ഷക​ൻെറ പ്രായമടക്കം കണക്കിലെടുത്ത് തീരുമാനമെടുക്കാനാണ് കൊല്ലം സി.ജെ.എം കോടതിക്ക്​ ജസ്​റ്റിസ്​ കെ. ഹരിപാൽ നിർദേശം നൽകിയത്​. തുടർന്ന്​ ഈ ആവശ്യമുന്നയിച്ച്​ വെള്ളാപ്പള്ളി നടേശൻ നൽകിയ ഹരജി തീർപ്പാക്കി. 1997-98ൽ ജൂബിലി ആഘോഷത്തിന്​ സംഭാവനയായി ലഭിച്ച തുകയിൽ 55 ലക്ഷത്തിൻെറ ക്രമക്കേട് കാട്ടിയെന്നാരോപിക്കുന്ന പരാതിയിൽ കൊല്ലം സി.ജെ.എം കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി നവംബറിൽ ഉത്തരവിട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story