പറവൂർ: വരാപ്പുഴ-കടമക്കുടി റോഡിൽ ചരിയംതുരുത്ത് പാലത്തിനരികിൽ ബൈക്ക് മരത്തിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ ബാവേലി ലിജുവിന്‍റെ മകൻ റെബിൻ (17), വരാപ്പുഴ മുട്ടിനകം കാട്ടിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വൈഷ്ണവ് (16) എന്നിവരാണ് മരിച്ചത്. കടമക്കുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് റെബിൻ. വൈഷ്ണവ് വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥിയും. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. സ്‌കൂൾ വിട്ടശേഷം കൂട്ടുകാരന്‍റെ ഡ്യൂക് ബൈക്കിൽ ഇരുവരും ചരിയംതുരുത്ത് ഭാഗത്തേക്ക് പോകവെ പാലത്തിനുസമീപത്തെ വളവിൽ നിയന്ത്രണം വിടുകയായിരുന്നു. മരത്തിൽ ഇടിച്ചുമറിഞ്ഞ ബൈക്കിൽനിന്ന് വീണ ഇരുവരും തൽക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. ഇരുവരുടെയും മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.