കാലടി: മറ്റൂർ ജങ്ഷനിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സ്ഥലത്ത് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. കാലടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ റോജി എം. ജോൺ എം.എൽ.എ വിളിച്ച യോഗത്തിലാണ് തീരുമാനം. അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കാനും, വലിയ വാഹനങ്ങൾ മറ്റൂർ ടൗൺ കേന്ദ്രീകരിച്ച് ചെമ്പിച്ചേരി റോഡിലും എയർപോർട്ട് റോഡിലും പാർക്ക് ചെയ്ത് പോകുന്നത് നിയന്ത്രിക്കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ആന്‍റണി, വൈസ് പ്രസിഡന്‍റ് ശാന്ത ബിനു, സ്ഥിരം സമിതി ചെയർമാൻമാരായ ബിനോയ് കൂരൻ, ഷീജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എൽദോ സി. എബ്രഹാം, ബാബു മാളിയേക്കൽ, പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർ അബ്ദുൽ ബഷീർ, എസ്.ഐ സി.പി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.