തെരുവുവിളക്ക്​ വിവാദം: കെ.എസ്.ഇ.ബി തടസ്സം നിൽക്കുന്നെന്ന പ്രചാരണം തെറ്റ്​

കിഴക്കമ്പലം: തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി തടസ്സം നിൽക്കുന്നെന്ന പ്രചാരണം തെറ്റെന്ന്​ കെ.എസ്.ഇ.ബി. കിഴക്കമ്പലം പഞ്ചായത്തിന്‍റെ നിയമാനുസൃത അപേക്ഷ യുടെ അടിസ്ഥാനത്തിൽ ആവശ്യമായ സൂപ്പർവൈസറി ചാർജ്​ ​ ഈടാക്കി തെരുവുവിളക്ക്​ ഇല്ലാത്ത 162 പോസ്റ്റിലും പുതിയ ഓട്ടോമാറ്റിക് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി ലഭ്യമാക്കിയതായി കിഴക്കമ്പലം സെക്​ഷൻ അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ് ബഷീർ അറിയിച്ചു. 690 പഴയ തെരുവു​വിളക്കുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനും അനുമതിയായി. എവിടെയെങ്കിലും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടക്കാതുണ്ടെങ്കിൽ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുതന്നെയാണ്​. അനധികൃതമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ല. അത്​ കുറ്റകരമാണെന്നും സുരക്ഷപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.