കാക്കനാട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങളുടെ മോക്പോള്‍ പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ മേല്‍നോട്ടത്തിലായിരുന്നു മോക്പോള്‍. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. പരീത്, കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്‍റ് നാഷാദ് പല്ലച്ചി, ബി.ജെ.പി പ്രതിനിധി കെ.എന്‍. സജീവന്‍, മുസ്ലിം ലീഗ് പ്രതിനിധി പി.എം. യൂസഫ്, കേരള കോണ്‍ഗ്രസ് പ്രതിനിധി സാബു ഞാറപ്പിള്ളി, തൃണമൂണ്‍ കോണ്‍ഗ്രസ് പ്രതിനിധി ബിജു ജോയ് എന്നിവര്‍ പങ്കെടുത്തു. നാല് യന്ത്രത്തില്‍ 1200 വോട്ടും എട്ട് യന്ത്രത്തില്‍ 1000 വോട്ടും 500 വോട്ടും ചെയ്താണ് മോക്പോള്‍ പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. ബിന്ദുവും സന്നിഹിതയായിരുന്നു. 328 വോട്ടുയന്ത്രവും അനുബന്ധ സാമഗ്രികളും ആണ് തെരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. സർക്കാർ സ്ഥാപനമായ ഭെല്ലിന്‍റെ ബംഗളൂരു യൂനിറ്റിൽനിന്ന് എത്തിയ ആറ് സാങ്കേതിക പ്രവർത്തകരാണ് സാങ്കേതിക തകരാറുകൾ ഉണ്ടോ എന്ന് പരിശോധിച്ചത്. ഫോട്ടോ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങളില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയവയുടെ മോക്പോള്‍ ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.