നെടുമ്പാശ്ശേരി: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ സ്ത്രീകളെ കൊച്ചി വഴി വിദേശത്തേക്ക് കടത്തുന്നത് സംബന്ധിച്ച് സംസ്ഥാന ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി. ആന്ധ്രയിലും തെലങ്കാനയിലുമുള്ള ചില റിക്രൂട്ടിങ് ഏജൻസികളാണ് ഇതിന് പിന്നിൽ. ചെന്നൈ വഴിയും ആന്ധ്ര വഴിയും കടക്കാനാവാതെ വന്നതിനെത്തുടർന്നാണ് കേരളത്തിൽനിന്നും ഇവർ കടക്കുന്നത്. ഇവരെ എന്ത് ജോലിക്കുവേണ്ടിയാണ് കടത്തുന്നതെന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആന്ധ്രയിലും ചെന്നൈയിലും എമിഗ്രേഷൻ വിഭാഗം തടയുമ്പോൾ കൊച്ചി വിമാനത്താവളത്തിലൂടെ ഇവർക്ക് എന്തുകൊണ്ട് സുഗമമായി കടന്നുപോകാൻ കഴിയുന്നുവെന്നതാണ് അന്വേഷിക്കുന്നത്. കൂടുതലായും സ്ത്രീകളാണ് കടന്നുപോകുന്നത്. എന്നാൽ, വിസയും മറ്റ് രേഖകളുമുണ്ടെങ്കിൽ തടയാനാവില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഗൾഫിലും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഇതേതുടർന്ന് ഇന്ത്യയിൽ നിന്നുൾപ്പെടെ വരുന്നവർക്ക് പഴയതോതിലുള്ള ശമ്പളവും മറ്റും നൽകുന്നില്ല. ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നുമുള്ളവർ വീട്ടുജോലിക്കും മറ്റും കുറഞ്ഞ നിരക്കിൽ ഗൾഫിൽ ജോലി ചെയ്യാൻ മുന്നോട്ടുവരുന്നുണ്ട്. ഗൾഫിലെ പല സ്പോൺസർമാരും ഫ്രീ വിസയാണ് നൽകുന്നത്. എന്നാൽ, ഏജൻറുമാർ വിസക്കായി 35,000 മുതൽ 50,000 രൂപവരെ ഈടാക്കുന്നുണ്ട്. ആലുവയിലെ വിവിധ ലോഡ്ജുകളിൽ പതിവായി സ്ത്രീകൾ തങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അന്വേഷണം. എന്നാൽ, പരാതികളൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.