സൗദിയിൽ നിര്യാതനായി

ആറാട്ടുപുഴ: മുതുകുളം വടക്ക് വാലുപറമ്പിൽ വാസുദേവൻ ആചാരി (55) സൗദിയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മുതുകുളത്തെ ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവർത്തകൻ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ മകനാണ്. നാലുമാസത്തെ അവധി കഴിഞ്ഞ് 20 ദിവസം മുമ്പാണ് വാസുദേവൻ ആചാരി സൗദിയിലേക്ക് തിരികെ പോയത്. 10 വർഷമായി ദമ്മാമിലെ അൽ-ഖോദാരി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സുമയാണ് ഭാര്യ. മക്കൾ: അശ്വതി, ആദിത്യൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.