മണ്ണിട്ട് നികത്തിയ സ്ഥലത്ത് കിസാൻ സഭ പ്രവർത്തകർ കൊടിനാട്ടി

കോതമംഗലം: മുപ്പൂ കൃഷി ചെയ്യുന്ന പാടശേഖരത്തിന്റെ മധ്യഭാഗത്ത് സ്വകാര്യ വ്യക്തി . മണ്ണ് കോരിമാറ്റി പാടശേഖരം പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് കോതമംഗലം തഹസിൽദാർ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർക്ക് പരാതി നൽകി. കുടിവെള്ള പദ്ധതിക്ക് കിണർ കുഴിച്ചതിന്റെ മറവിൽ പാടം നികത്താനുള്ള ശ്രമമാണ് കിസാൻ സഭ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. നെല്ലിക്കുഴി പഞ്ചായത്തിലെ പൂവത്തൂർ പാടശേഖരത്തിലാണ് കുടിവെള്ള പദ്ധതിയുടെ മറവിൽ പാടം നികത്താൻ ശ്രമിച്ചത്. കല്ലിൽ അമ്പലത്താഴം മുതൽ അടിവാട്ട് പള്ളിത്താഴംവരെ മുപ്പൂ കൃഷി ചെയ്യുന്ന 100 ഹെക്ടർ പാടശേഖരത്തിന്റെ മധ്യഭാഗമാണ് നികത്താനായി മണ്ണിട്ടത്. പാടശേഖരം പൂർവസ്ഥിതിയിലാക്കണമെന്നും തോട് ഇടിച്ചുതാഴ്ത്തി കുളം കുഴിച്ചിടത്ത് സംരക്ഷണ ഭിത്തികെട്ടി തോടും ജലസ്രോതസ്സും സംരക്ഷിക്കണമെന്നും പറിച്ചുനട്ട കായ്ഫലമുള്ള തെങ്ങ് നീക്കം ചെയ്യണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, മണ്ഡലം കമ്മിറ്റി അംഗം ഗീത രാജേന്ദ്രൻ, രവീന്ദ്രൻ താഴേക്കാട്ട്, പി.എം. അബ്ദുൽ സലാം, എം.ജി. ശശി, കെ.എ. യൂസഫ്, പി.പി. മീരാൻ, എ.എ. അനസ് എന്നിവർ പങ്കെടുത്തു. EM KMGM 3 Mannu സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തിയ നെല്ലിക്കുഴി പഞ്ചായത്തിൽ പൂവത്തൂർ പാടശേഖരത്തിൽ കിസാൻ സഭ പ്രവർത്തകർ കൊടിനാട്ടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.