വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശാസ്ത്രീയ നടപടി ​വേണം

കൊച്ചി: കേരളത്തിലെ വനങ്ങളിൽ ഉൾക്കൊള്ളാൻ കഴിക്കുന്നതിനെക്കാൾ മൃഗങ്ങളുടെ എണ്ണം വർധിക്കുന്നത് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണെന്നും അവയുടെ എണ്ണം ക്രമീകരിക്കാൻ ശാസ്ത്രീയ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും നാഷനലിസ്റ്റ് കിസാൻ സഭ (എൻ.സി.പി) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, പ്രഫ. ജോബ് കാട്ടൂർ, വി.ജി. രവീന്ദ്രൻ, ജോഫിൻ ജയിംസ്, രാജു തെക്കൻ, സി.എ. ജോയ്, സ്ലെമന്റ് മാത്യു, ഷിനോജ് വെള്ളാടി, അലൻ മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.