മാലിന്യ കിണറിന് തീപിടിച്ചു

കാക്കനാട്: കലക്ടറേറ്റിന് സമീപം മാലിന്യം നിക്ഷേപിച്ചിരുന്ന കിണറിന് തീപിടിച്ചു. പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞിരുന്ന കിണറിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഇതോടെ പ്രദേശത്ത് മുഴുവൻ വിഷ വാതകം പരന്നു. ദിവസങ്ങളോളം പുകഞ്ഞു കത്തിയിരുന്ന മാലിന്യങ്ങൾ ഒടുവിൽ അഗ്​നി രക്ഷാ സേന എത്തിയാണ് അണച്ചത്. അഞ്ച് ദിവസം മുമ്പായിരുന്നു സിവിൽ ലൈൻ ജുമാ മസ്ജിദ് റോഡിൽ പള്ളിയുടെ എതിർവശത്തുള്ള കാർ വർക്​ഷോപ്പിന് സമീപത്തെ കിണറ്റിൽ തീപിടിച്ചത്. വെള്ളമില്ലാത്ത ഈ പൊട്ടക്കിണറ്റിൽ രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ആരോ തീ കൊളുത്തിയതായാണ് സംശയം. സമീപത്താകെ പുക പരന്നതോടെ പ്രദേശവാസികൾ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഉള്ളിൽനിന്ന് പുകഞ്ഞു കത്തുകയായിരുന്നു. ദിവസങ്ങളോളം പുക പരന്നതോടെ വിഷ വാതകം ശ്വസിച്ച് നിരവധി പേർക്ക് ചുമയും ശ്വാസതടസ്സവും ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. പലരും ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. സഹികെട്ട നാട്ടുകാർ തൃക്കാക്കര അഗ്​നിരക്ഷ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.