മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് തേയില സെക്ഷനിലെ ഒരുവിഭാഗം തൊഴിലാളികൾ ഒമ്പത് ദിവസമായി നടത്തി വന്ന പണിമുടക്ക് ഒത്തുതീർന്നു. കൂലിവർധന ആവശ്യപ്പെട്ട് ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾ നേരിട്ട് നിയോഗിച്ച തൊഴിലാളികൾ നടത്തിവന്ന പണിമുടക്കാണ് കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻ ഭാരവാഹികളും ടീ ബയേഴ്സ് അസോസിയേഷൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് ഒത്തുതീർപ്പായത്. 20 ശതമാനം വർധനയാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ, 10 ശതമാനം വർധന അംഗീകരിച്ച് സമരം തീർക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കൂലി വർധന തൊഴിലാളികൾ സ്വമേധയാ വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ, ഇക്കുറി തൊഴിലുടമകൾ കൂലി വർധനക്ക് സമ്മതിക്കാതിരുന്നതോടെ തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങി. അതേസമയം, ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ കൂലി വർധന ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 20 ശതമാനം വർധനയാണ് ഇവരും ആവശ്യപ്പെട്ടിട്ടുള്ളത്. കൊച്ചി തുറമുഖത്ത് ക്ഷേമനിധി ബോർഡ് നിലവിൽ വന്നിട്ട് 15 വർഷമായി. എല്ലാ രണ്ടുവർഷം കൂടുമ്പോഴും 20 മുതൽ 25 ശതമാനം വരെ കൂലി വർധനയുണ്ടാകുമെങ്കിലും കഴിഞ്ഞ തവണ തുറമുഖത്ത് തൊഴിൽ നിലനിൽക്കണമെന്ന കാഴ്ചപ്പാടിൽ യൂനിയന്റെ നിർദേശപ്രകാരം എട്ട് ശതമാനമായി കുറക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. തുറമുഖത്തെ വിവിധ വെയർഹൗസുകളിലായി ആറ് ലക്ഷം കിലോയിലേറെ തേയിലയാണ് കെട്ടിക്കിടക്കുന്നത്. ബുധനാഴ്ച മുതൽ തൊഴിലാളികൾ ജോലിക്ക് കയറും. ഇതോടെ തേയില നീക്കം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.