26.61കോടി വരവും 26.07കോടി ചെലവും പ്രതീക്ഷിക്കുന്നു ആലുവ: നഗരസഭ ബജറ്റിൽ മാർക്കറ്റുകളുടെയും പാർക്കിന്‍റെയും നവീകരണത്തിന് മുൻഗണന. സ്വപ്ന പദ്ധതിയായ ജനറൽ മാർക്കറ്റ് നിർമാണം, ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ ഈ വർഷം നടപ്പാക്കാൻ സാധിക്കുമെന്ന് ബജറ്റിൽ പ്രത്യാശിക്കുന്നു. 25 കോടി ചെലവിടുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. മിനി മാർക്കറ്റ് നവീകരണത്തിന് കിഫ്ബി സഹായത്തോടെ 5.50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സാമ്പത്തിക സഹായമായ 2.40 കോടി ചെലവഴിച്ച് നഗരസഭ പാർക്ക് നവീകരിച്ച് പരിസ്ഥിതി സൗഹൃദ പാർക്കാക്കി മാറ്റും. 2021- 22 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റും 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്‌റ്റിമേറ്റും വൈസ് ചെയർപേഴ്‌സൻ ജെബി മേത്തർ അവതരിപ്പിച്ചു. മുന്നിരിപ്പ് 1,13,80,700 രൂപയും തനത് വർഷ വരവ് 25,48,08,549 രൂപയും ഉൾപ്പെടെ ആകെ 26,61,89,249 രൂപ വരവും 26,07,97,749 രൂപ ചെലവും 53,91,500 രൂപ നീക്കിയിരുപ്പും വരുന്ന 2021-22 ലെ പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. മറ്റ് പ്രധാന പദ്ധതികൾ: * പെരിയാർ സംരക്ഷണത്തിന് മലിനജല ശുദ്ധീകരണ പ്ലാൻറുകൾ സി.എസ്.ആർ ഫണ്ട് സഹായത്തോടെ സ്ഥാപിക്കും. വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയാർ വാലി ഇറിഗേഷൻ സ്ഥലത്തും ലൈവ്സ്‌റ്റോക്ക് മാനേജ്മൻെറ് പരിശീലന കേന്ദ്രത്തിലും സ്വീവേജ് ട്രീറ്റ്മൻെറ് പ്ലാൻറുകൾ സ്ഥാപിക്കും. * നഗരസഭ ഓഫിസ്, മറ്റ് നഗരസഭ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ വൈദ്യുതി സാധ്യതകൾ ഉപയോഗപ്പെടുത്തും. * സ്റ്റേഡിയം ടർഫിങ് നടത്തി നവീകരിക്കും. 50 ലക്ഷം മുടക്കി 40 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിങ്ങും 50 ലക്ഷം മുടക്കി ആർട്ടിഫിഷൽ ടർഫിങ്ങും നടപ്പാക്കും. * ടൗൺ ഹാളുകളുടെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കും. എം.ജി ടൗൺഹാൾ എ.സിയാക്കി നവീകരിക്കും. * പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി റെയിൽവേ സ്റ്റേഷൻ സ്ക്വയർ വിശാലമാക്കി ശതാബ്ദി സ്മാരക മന്ദിരം നിർമിക്കും. * രാജാജി ബിൽഡിങ്ങിനും മാഞ്ഞൂരാൻ ഗ്ലാസ്ഹൗസിനും ഇടയിലുള്ള സ്ഥലം അക്വയർ ചെയ്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും. * അംഗൻവാടികൾക്ക് അനുയോജ്യസ്ഥലം കണ്ടെത്തി അക്വയർ ചെയ്യും. * നാലാം മൈലിലെ നഗരസഭ സ്ഥലത്ത് കമ്യൂണിറ്റിഹാൾ, ഗോഡൗൺ നിർമിക്കും. * പമ്പുകവല, പവർ ഹൗസ് കവല, ഗവ.ആശുപത്രി കവല, പറവൂർ കവല, ബാങ്ക് കവല, റെയിൽവേ സ്‌ക്വയർ എന്നിവ മോടിപിടിക്കും. ആശുപത്രി മുതൽ ആൽത്തറ വരെയും മാർത്താണ്ഡവർമ പാലം മുതൽ ബാങ്ക് കവല വരെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശവും നടപ്പാത നിർമിച്ച് സൗന്ദര്യവത്കരണം നടത്തും. * മണപ്പുറത്ത് സൈക്ലിങ് ആൻഡ് ജോഗിങ് ട്രാക്ക്, ഓപൺ ജിം എന്നിവ നടപ്പാക്കും. * യൂനിയൻ ബാങ്കിന് എതിർവശത്ത് ഓപൺ എയർ സ്‌റ്റേജ് നിർമിക്കും. * സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ എന്നിവരുടെ ക്വാർട്ടേഴ്സ് പൊളിച്ചുനീക്കി ഫ്ലാറ്റ് മാതൃകയിൽ ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സുകൾ നിർമിക്കും. * വർക്കേഴ്സ് ക്വാർട്ടേഴ്സ് പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ ഫ്ലാറ്റ് രീതിയിൽ പുനർനിർമിക്കും. * നഗരസഭ ബസ് സ്‌റ്റാൻഡ് മനോഹരമാക്കും. * ബാങ്ക് കവലയിൽ പേരേക്കാട്ട് ലെയിനിന്‍റെ ഇടതുവശത്തെ സ്ഥലം ഏറ്റെടുത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും. * വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തും. * ക്ലീൻ ആലുവ ഗ്രീൻ ആലുവയുടെ ഭാഗമായി കൂടുതൽ പച്ചത്തുരുത്തുകൾ നിർമിക്കും. ക്യാപ്‌ഷൻ ea yas6 munci budget ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സൻ ജെബി മേത്തർ ഹിഷാം ബജറ്റ് അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.