രഞ്ജിത്​ ശ്രീനിവാസൻ വധം: പ്രതിക്ക്​ ജാമ്യം

കൊച്ചി: ആലപ്പുഴയിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മൊബൈൽ ​ഫോൺ കടയുടമക്ക്​ ഹൈകോടതിയുടെ ജാമ്യം. മുഖ്യ പ്രതികൾക്ക് മറ്റൊരു വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സിം കാർഡുകൾ എടുത്തു നൽകിയെന്ന കേസിൽ പ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകനും പുന്നപ്രയിലെ കടയുടമയുമായ മുഹമ്മദ് ബാദുഷക്കാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ബോണ്ട്​ കെട്ടിവെക്കണമെന്നതടക്കം വ്യവസ്ഥകൾക്ക്​ പുറമെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയും വെച്ചിട്ടുണ്ട്​. ഡിസംബർ 19ന്​ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കകമാണ്​ അഭിഭാഷകനായ രഞ്ജിത്തിനെ പ്രതികൾ കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.