ഈസ്റ്റർ ദിനത്തിൽ സാന്ത്വനമേകി കടാതി പള്ളി

ഈസ്റ്റർ ദിനത്തിൽ സാന്ത്വനമേകി കടാതി പള്ളി മൂവാറ്റുപുഴ: ഈസ്റ്റർ ദിനത്തിൽ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടവക പരിധിയിലെ അൻപതുപേർക്ക് ധനസഹായം നൽകി. യൂത്ത് അസോസിയേഷന്റെയും വനിതാസമാജത്തിന്റയും ആഭിമുഖ്യത്തിൽ 50 പേർക്ക് അരിയും പലവ്യഞ്ജന കിറ്റും വിതരണം നടത്തി. വികാരിമാരായ ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ഫാദർ കുര്യാക്കോസ് ബേബി പൈനാടത്ത് ട്രസ്റ്റിമാരായ എം. കെ. അബ്രഹാം മൂലംകുഴിയിൽ, പി. എം. ജോൺസൻ കുന്നപ്പിള്ളി പൊറ്റയിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.