കളമശ്ശേരി: നഗരസഭ പരിധിയിലെ നദികളും തോടുകളും കിണറുകളും ജനപങ്കാളിത്തത്തോടെ ശുചീകരിക്കാൻ കളമശ്ശേരി നഗരസഭ തീരുമാനിച്ചു. 'തെളിനീരൊഴുക്കാം നവകേരളം' മുനിസിപ്പൽതല കമ്മിറ്റി രൂപവത്കരണ യോഗത്തിലാണ് തീരുമാനം. ജലം മലിനമാക്കുന്ന സ്രോതസ്സുകൾ കണ്ടെത്തി തടയാനും തീരുമാനിച്ചു. ഇതിൻെറ ഭാഗമായി വാർഡുകളിൽ ജലസഭകൾ, ജലനടത്തം, ജനകീയ ശുചീകരണം എന്നിവ നടത്തും. ആദ്യപടിയായി നഗരസഭ 40ാം വാർഡിലെ പുഞ്ചത്തോട് വൃത്തിയാക്കും. യോഗം നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എ.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സെൽമ അബൂബക്കർ, കൗൺസിലർ ബന്ധു മനോഹർ, എച്ച്.ഐ. അനിൽകുമാർ, അസി. എൻജിനീയർ കെ. ശാലി അഗസ്റ്റിൻ, അസി. കൃഷി ഓഫിസർ ഇ. രേഖ, വി.ഇ. മിൽട്ടൺ, ജൂഡ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.