വിജയോത്സവം സംഘടിപ്പിച്ചു

ആലുവ: സ്കൂൾ പഠനകാലത്തെ മത്സരപരീക്ഷകൾ വിദ്യാർഥികളുടെ ഭാവി വിജയങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്ന്​ അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ആലുവ ഉപജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് നേടിയ മുഴുവൻ വിദ്യാർഥികളെയും ആദരിക്കാൻ ആലുവ ഉപജില്ലയും എച്ച്.എം ഫോറവും സംയുക്തമായി സംഘടിപ്പിച്ച 'ജയോത്സവം 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം​വെച്ച് പുതിയ പദ്ധതികൾ തയാറാക്കിവരുകയാണെന്നും ഇതി‍ൻെറ പ്രഖ്യാപനം മേയ് അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറ്റ് ഫാക്കൽറ്റി നിഷ പന്താവൂർ പരീക്ഷ പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെ ആദരിച്ചു. കോതമംഗലം ഡി.ഇ.ഒ ഷൈല പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു. സി.ഐ അനിൽകുമാർ, ഡി.ഡി.ഇ എ.എ.ജി. ഉണ്ണികൃഷ്ണൻ, ആലുവ എ.ഇ.ഒ ഇൻ ചാർജ് എം.ആർ. അനിൽരാജ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി.വി. എൽദോ, ഗവ. പ്രൈമറി ഹെഡ്മാസ്റ്റേഴ്സ്​ യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.എൽ. ആൽബി, സുമകുമാരി, സിബി അഗസ്റ്റിൽ, കെ.എൽ. പ്ലാസിഡ് എന്നിവർ സംസാരിച്ചു. ea yas2 aeo 'വിജയോത്സവം 2021' അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.