കൊച്ചി: അക്ഷയതൃതീയ പ്രമാണിച്ച് കല്യാണ്‍ ജ്വല്ലേഴ്സ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭ്യമാക്കുന്നതാണ് ഓഫറുകള്‍. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ വിഭാഗത്തിലെ സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്ലിന്റെ വിലയില്‍ 20 ശതമാനം വരെ ഇളവ് നൽകും. നിത്യവും അണിയാനുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി മൂന്നുശതമാനം മുതലാണ്. രണ്ട് മെഗാ ഡിസ്കൗണ്ട് ഓഫറുകള്‍ക്ക് പുറമെ, സീസണിലെ 300 ഭാഗ്യവിജയികള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പ്രത്യേക സ്പെഷല്‍ എഡിഷന് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നൽകും. അക്ഷയതൃതീയ, റമദാന്, വിവാഹ സീണണ്‍ എന്നിവയോടനുബന്ധിച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് സി.എം.ഡി ടി.എസ്. കല്യാണരാമന് പറഞ്ഞു. ഈ മാസം 30 വരെയാണ് ഓഫറിന്റെ കാലാവധി. 2022 ജൂണ്‍ ഒന്നിന് കല്യാണ്‍ ജ്വല്ലേഴ്സ് വെബ്സൈറ്റില്‍ (www.kalyanjewellers.net) 300 ഭാഗ്യവിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. ഇലക്ട്രോണിക് റാണ്ടമൈസിങ് രീതിയിലാണ് വിജയികളെ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.