'കലാകാരന്മാര്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കണം'

പെരുമ്പാവൂര്‍: ശാരീരിക അവശതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് കുടുംബ പെന്‍ഷനും അവരുടെ കുട്ടികള്‍ക്ക് പഠനത്തിന് സ്‌കോളര്‍ഷിപ്പും നടപ്പാക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂര്‍ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല ജോ.സെക്രട്ടറി ബാബുരാജ് വൈറ്റില ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.കെ. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുള്‍ കരീം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അജി സി. പണിക്കര്‍, രവിത ഹരിദാസ്, മേഖല സെക്രട്ടറി എന്‍.പി. അജയകുമാര്‍, ജില്ല കമ്മിറ്റി അംഗം ഷാജി സരിഗ എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരി തസ്മിന്‍ ശിഹാബിനെയും തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജിയെയും അനുമോദിച്ചു. ഭാരവാഹികൾ: ഇ.കെ. ഇക്ബാല്‍ (പ്രസി.), ഷാജി സരിഗ (സെക്ര.), എം.എ. സുലൈമാന്‍ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.